ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: ഷെരീഫ് കരിപ്പൊടിക്ക് ആസ്‌ക് ആലംപാടി യാത്രയയപ്പ് നൽകി


കാസര്‍കോട്‌ : ഒക്ടോബര്‍ 03.2018. 52-ാം ഏഷ്യൻ ബോഡി ബിൽഡിംഗ് ആന്റ് ഫിസിക് സ്പോർട്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് ടീം ഇന്ത്യക്കായി  മത്സരിക്കുന്നത്തിന് പുറപ്പെട്ട  മിസ്റ്റർ കാസർകോടും  ആലംപാടി ആർട്സ് ആൻഡ് സ്‌പോർട് ക്ലബ് (ആസ്‌ക് ആലംപാടി )അംഗവുമായ ഷെരീഫ് കരിപ്പൊടിക്ക് ആസ്‌ക് ക്ലബ് പ്രവർത്തകർ
കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി.

28 ഏഷ്യൻ രാജ്യങ്ങളിൽ  നിന്നായി 200 ഓളം ഏഷ്യൻ കായികതാരങ്ങൾ മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്കാണ് യാത്രതിരിച്ചത്.  കേരള ബോഡി ബില്‍ഡിങ് അസോസിയേഷന്‍റെ കിഴില്‍  കേരളത്തില്‍ നിന്നും അര്‍ഹത നേടിയ മൂന്നുപേരിൽ പേരില്‍ ഒരാളാണ് ഷെരീഫ് കരിപ്പൊടി. 

യാത്രയയപ്പ് ക്ലബ് പ്രസിഡണ്ട് സലീം ആപയുടെ അധ്യക്ഷതയിൽ കാസർകോട് സബ് ഇൻസ്പെക്റ്റർ മോഹനന്‍ ടി എൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ആസ്‌ക് ജി സി സി വൈസ് പ്രസിഡണ്ട് നസീർ സി.എച്, ആസ്‌ക് ജി സി സി ജോ സെക്രട്ടറി സിദ്ദിഖ് ബെൽപു, സലാം, സിദ്ദിഖ് ബിസ്മില്ല, ഇച്ചു, കാഹു ആലംപാടി, കബീർ, ഷാഫി മാസ്റ്റർ, നിസാർ, നൗഷാദ് മിഹ്റാജ്, ഹാരിസ് സിഎം, അബുബക്കർ, സിദ്ദിഖ് ഫാൻസി
 തുടങ്ങിയവർ പങ്കെടുത്തു.

Sent off to Shareef Karippody, Kasaragod, Kerala, news, AASC Alampady.