പുത്തൂരിൽ ബാനർ കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു


പുത്തൂര്‍: ഒക്ടോബര്‍ 11.2018. ബാനർ കെട്ടുന്നതിനിടെ എസ്.ഡി. പി. ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു. ദക്ഷിണ  കർണ്ണാടകയിൽ പുത്തൂർ ടൗൺ യൂണിറ്റ് സെക്രട്ടറി ഹംസ അഫ്നാനാണ് ബുധനാഴ്ച വൈകുന്നേരം ദാരുണമായി മരണപ്പെട്ടത്. ഇദ്ദേഹവും മറ്റു രണ്ടു പ്രവർത്തകരും ചേർന്ന് പാർട്ടി പരിപാടിയുടെ ഫ്ലക്സ് ബാനർ കെട്ടുന്നതിനിടയിൽ ഫ്ലക്സിന്റെ മെറ്റൽ ഫെയിം വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ അഫ്നാൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

SDPI President electrocuted, news, Karnataka, Obituary, GoldKing-ad, ദേശീയം, Death, SDPI leader.