ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം


തിരുവനന്തപുരം: ഒക്ടോബര്‍ 25.2018. ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കി ഇതിന് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനം ആക്കിയത്.

Kerala, news, education, School, Saturday working day, Saturday working day for schools.