ശബരിമല സ്ത്രീ പ്രവേശനം; ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത ഉപരോധിച്ചു


കാസര്‍കോട് : ഒക്ടോബര്‍ 10.2018. കേരള സര്‍ക്കാരിന്റെ ഹിന്ദു നിലപാടില്‍ പ്രതിഷേധിച്ച്, ശബരിമലയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി അയ്യപ്പ സേവാ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത ഉപരോധിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ദേശീയപാത ഉപരോധം അയ്യപ്പ സേവാ സമാജം താലൂക്ക് പ്രസിഡന്റും ഗുരുസ്വാമിയുമായ എ ബാലകൃഷ്ണന്‍ നായര്‍ പര്‍ലടുക്കം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി വി ഷിബിന്‍ തൃക്കരിപ്പൂര്‍, അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, അഡ്വ. കെ ശ്രീകാന്ത്, ദിനേശ് മഠപ്പുര, മോനപ്പ ഗുരുസ്വാമി, എ ടി നായ്ക്ക്, രാജന്‍ മുളിയാര്‍, പി സുരേഷ് കുമാര്‍ ഷെട്ടി, എ കേശവ, തുടങ്ങിയവര്‍ പ്രസംഗിച്ചു. അയ്യപ്പ സേവാ സമാജം ജില്ലാ പ്രസിഡന്റ് എ സി മുരളീധരന്‍ സ്വാഗതം പറഞ്ഞു.

Sabarimala issue; Road blocked in Kasaragod, Kasaragod, Kerala, news, Sabarimala issue, Road blocked.