ശബരിമല കയറാനെത്തിയ നടി രഹ് നയുടെ വീടിന് നേരെ ആക്രമണം


കൊച്ചി: ഒക്ടോബർ 19 .2018 .ശബരിമല കയറാനെത്തിയ നടി രഹ് ന ഫാത്തിമയുടെ എറണാകുളം പനമ്പള്ളി നഗറിലെ വീടിനു നേരെ ആക്രമണം. ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ രഹന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും അക്രമികൾ നശിപ്പിച്ചു. രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് വീട് ആക്രമിച്ചതെന്ന് ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.
തുടർന്ന് രഹന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടിലേക്ക് ബിജെപി മാർച്ചും നടത്തി. എന്നാൽ മാർച്ച് വീടിനു മുന്നിൽ പൊലീസ് തടഞ്ഞു. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kochi, Kerala, news, Sabarimala; Attack against Rahna Fathima's house.