രൂപയുടെ വിനിമയ മൂല്യം വീണ്ടും തകർച്ചയിൽ


ഒക്ടോബർ 02 .2018 . രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 43 പൈസ കുറഞ്ഞ് 72.91 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 73.11 എന്ന നിലയിലാണ്.

വെള്ളിയാഴ്ച്ച ഡോളറിനെതിരെ 72.48 എന്ന നിലയിലായിരുന്ന രൂപ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വലിയ ഭീഷണി നേരിടുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായ വര്‍ദ്ധനവും, യൂറോ, പൗണ്ട് തുടങ്ങിയ കറന്‍സികളുടെ മൂല്യമിടിഞ്ഞതുമാണ് രൂപയ്ക്ക് ഭീഷണിയാവുന്നത്.
Rupee slumps 43 paise to 72.91 against dollar, news, business, Rupee.