കാസറഗോഡ്: ഒക്ടോബര്‍ 07.2018. ചൂരിയിലെ മദ്രസാധ്യാപകനും മുഅദിനുമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഒക്ടോബര്‍ എട്ടിന് തിങ്കളാഴ്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. അഡ്വ. കെ അശോകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കാസര്‍കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐപിസി 450, 302, ആര്/ഡബ്ല്യു 34 ഐപിസി എന്നീ വകുപ്പുകളാണ് പ്രതികളിൽ ചേര്‍ത്തിട്ടുള്ളത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. തളിപ്പറമ്പ് സിഐയും ഇപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുമായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് നേരത്തെ തള്ളിയിരുന്നു.
റിയാസ് മൗലവിയുടെ ഭാര്യ കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സാമുദായിക കലാപം ഇളക്കിവിടാനാണ് പ്രതികള്‍ നീക്കം നടത്തിയതെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ യുഎപിഎയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിട്ടിരുന്നു. റിയാസ് മൗലവി വധക്കേസില്‍ യുഎപിഎ ചുമത്തണമോ എന്ന കാര്യം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തീരുമാനിക്കേണ്ടത്.
Related News:
റിയാസ് മൗലവി വധക്കേസ് ; പ്രതികൾ വീണ്ടും ജാമ്യാപേക്ഷ നൽകി
റിയാസ് മൗലവി കൊലക്കേസ്: പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചുറിയാസ് മൗലവി വധം; വിചാരണ ഡിസം. 16 ന് ആരംഭിക്കും
റിയാസ് മൗലവി വധം പ്രതികൾക്കെതിരെ യു.എ.പി.എ ഇല്ല
റിയാസ് മൗലവി വധത്തിന് ഒരാണ്ട്; നീതികാത്ത് കുടുംബവും നാടും
റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
റിയാസ് മൗലവി വധം; യു.എ.പി.എ ചുമത്തെണമെന്ന ആവശ്യത്തിനെതിരെ കേരളസർക്കാർ
Related News:
റിയാസ് മൗലവി വധക്കേസ് ; പ്രതികൾ വീണ്ടും ജാമ്യാപേക്ഷ നൽകി
റിയാസ് മൗലവി കൊലക്കേസ്: പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചുറിയാസ് മൗലവി വധം; വിചാരണ ഡിസം. 16 ന് ആരംഭിക്കും
റിയാസ് മൗലവി വധം പ്രതികൾക്കെതിരെ യു.എ.പി.എ ഇല്ല
റിയാസ് മൗലവി വധത്തിന് ഒരാണ്ട്; നീതികാത്ത് കുടുംബവും നാടും
റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
റിയാസ് മൗലവി വധം; യു.എ.പി.എ ചുമത്തെണമെന്ന ആവശ്യത്തിനെതിരെ കേരളസർക്കാർ
Riyas Moulavi murder case; Trial will began on Sep 8, Kasaragod, Kerala, news, transit-ad, Murder case, Crime, Trial.