ഗാന്ധി ജയന്തി; കുമ്പള ജനമൈത്രി പോലീസും സാഗർ വായനശാലയും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു


കുമ്പള: ഒക്ടോബർ 02 .2018 . ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുമ്പള ജനമൈത്രി പോലീസും സാഗര്‍ ലൈബ്രറിയും കുമ്പള ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് കുട്ടികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. കൂടാതെ സാമൂഹ്യ പ്രവര്‍ത്തകരായ ദാമോദരന്‍ ആരിക്കാടി, കുമ്പള റെയില്‍വെ സ്റ്റേഷൻ മാസ്റ്റര്‍ മനോജ് കുമാര്‍,   അന്‍സാര്‍ അംഗഡിമുഗർ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു.

ചടങ്ങില്‍ കുമ്പള സി ഐ കെ. പ്രേംസദന്‍, ജനമൈത്രി സി.ആർ.ഒ അനില്‍ കുമാർ, പ്രകാശ്, സാഗര്‍ ലൈബ്രറി പ്രസിഡണ്ട് പ്രസാദ് കുമാര്‍, സെക്രട്ടറി അഡ്വ. ഉദയകുമാര്‍, ജനമൈത്രി പോലീസിന്റെ ഭാരവാഹികളായ ജയപ്രകാശ്_ എന്‍ എസ് എസ് കുട്ടികള്‍ , ഹരിത മിഷൻ പ്രസിഡണ്ട് ദാമോദരന്‍ ആരിക്കാടി, സതീഷന്‍, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.Kumbla, Kasaragod, Kerala, news, alfalah ad, Railway station compound cleaned by Kumbla Janamaithri police and Sagar library.