അനില്‍ അംബാനി മോദിയുടെ ബെസ്റ്റ് ഫ്രണ്ട് ഫോർ എവർ-രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ഒക്ടോബര്‍ 07.2018. റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി അനില്‍ അംബാനിക്കുമെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആര്‍ക്കാണോ 1.3 ലക്ഷം കോടിക്ക് റഫാല്‍ കരാറില്‍ എത്താന്‍ കഴിഞ്ഞത് അയാളാണ് പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

എപ്പൊഴാണോ നിങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രിയ സുഹ്യത്താവുന്നത് അപ്പോള്‍ നിങ്ങള്‍ക്ക് 1.3 ലക്ഷം കോടിക്ക് മുന്‍പരിചയം പോലുമില്ലാതെ റഫാല്‍ കരാര്‍ സ്വന്തമാക്കാന്‍ കഴിയും. കൂടാതെ നിങ്ങളുടെ കമ്പനിയില്‍ നിന്ന് മാത്രം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാന്‍ 4 ലക്ഷം ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് ഒരുങ്ങുന്നത്- രാഹുല്‍ ആരോപിച്ചു.

ജമ്മു-കശ്മീര്‍ സര്‍ക്കാര്‍സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്റെ കമ്പനിയുടെ മേല് നടത്തുന്ന ആരോപണങ്ങളെല്ലാം അനില്‍അംബാനി തള്ളിയിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസ്സോ തങ്ങളെ പങ്കാളികളായി തെരഞ്ഞെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നായിരുന്നു അംബാനിയുടെ വാദം.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരും ഫ്രാൻസുമായുള്ള കരാറിനെ നിഷേധിച്ചിരുന്നു.

Rahul Gandhi Calls Anil Ambani PM's "BFF" In New Dig Over Rafale Deal, news, ദേശീയം, Rahul Gandhi, Politics.