ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർക്കളം അബ്ദുള്ള , പിബി അബ്ദുൽ റസാഖ് അനുസ്മരണവും നോർക്ക രജിസ്ട്രേഷൻ ഹെൽപ് ഡെസ്കും, കൌൺസിൽ മീറ്റും ഒക്ടോബർ 26 ന്


ദോഹ : ഒക്ടോബര്‍ 22.2018. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രെഷറർ നിരവധി സ്ഥാനങ്ങൾ വഹിച്ച ചെർക്കളം അബ്ദുള്ള, മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പിബി അബ്ദുൽ റസാഖ് അനുസ്മരണവും , കേരള സർക്കാരിന്റെ നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന്റെ രജിസ്ട്രേഷൻ ക്യാമ്പും, പഞ്ചയത് കൗൺസിൽ മീറ്റും ഒക്ടോബർ 26ന് വെള്ളിയാഴ്ച ജുമാ നിസ്കാരശേഷം ദോഹയിലുള്ള എംപി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.
അന്നേ ദിവസം മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കെഎംസിസിയുടെ സ്നേഹ സുരാകാശ പദ്ധതിയുടെ ബാലൻസ് അടക്കാൻ ഉള്ളവർക്ക് ഹെൽപ് ഡെസ്ക് ഉണ്ടായിരിക്കുന്നതാണ് എന്ന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രെട്ടറി അബ്ദുൾറഹ്മാൻ എരിയാൽ അറിയിച്ചു.

നോർക്ക പ്രവാസി തിരിച്ചറിയൽ രജിസ്ട്രേഷന്  ആവശ്യമുള്ള ഡോക്യൂമെന്റുകൾ:

1. പാസ്പോർട്ട് കോപ്പി സ്വയം സാക്ഷിപ്പെടുത്തിയത് 
2. പാസ്പോർട്ട് സൈസ് ഫോട്ടോ 2എണ്ണം 
3. പാസ്പോർട്ട് വിസ സ്റ്റാമ്പ് ചെയ്ത പേജ് 
4. ഖത്തർ ഐഡി കോപ്പി 
5. രജിസ്ട്രേഷൻ ഫീസ് Qatar KMCC Mogral Puthur Panchayath committee conducting remembrance on 26th, Gulf, news, KMCC, ഗൾഫ്, ദുബായ്.