സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വൈകുന്നേരങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത


തിരുവനന്തപുരം: ഒക്ടോബര്‍ 30.2018. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് തൊട്ട് വൈകിട്ട് ആറ് മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്ര നിലയത്തില്‍ നിന്നും സ്വകാര്യ വൈദ്യുതി നിലയങ്ങളില്‍ നിന്നും ലഭിക്കേണ്ടുന്ന വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവുണ്ടായതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കല്‍ക്കരി ക്ഷാമവും യന്ത്രത്തകരാറുകളുമാണ് കേന്ദ്രനിലയങ്ങളില്‍ നിന്ന് ലഭ്യമാകേണ്ട വൈദ്യുതിയില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

Kerala, news, transit-ad, Power, KSEB, Possibility of power interruption in evenings.