കവി എം.എന്‍ പാലൂര്‍ അന്തരിച്ചു


കോഴിക്കോട് : ഒക്ടോബര്‍ 09.2018. കവി എം.എന്‍ പാലൂര്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം.

എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര്‍ ജനിച്ചത്. യഥാര്‍ത്ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി എന്നാണ്. ചെറുപ്പത്തിൽ തന്നെ, സംസ്‌കൃതവും കഥകളിയും അഭ്യസിച്ചു. ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്തിരുന്നു. 1990ലാണ് വിരമിച്ചത്.

അദ്ദേഹത്തിന്റെ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പ്രധാന കൃതികള്‍: പേടിത്തൊണ്ടന്‍ കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) എന്നിവയാണ്.

2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശാന്തകുമാരി, മകള്‍: സാവിത്രി.

Kozhikkod, Kerala, news, Obituary, Death, M.N Paloor, Poet M.N Paloor passed away.