സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാവരണം ചെയ്തു


ന്യൂ ഡൽഹി: ഒക്ടോബര്‍ 31.2018. സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർത്ഥം നിർമ്മിച്ച 182 മീറ്റർ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായി ഏകതാ പ്രതിമ മാറി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനമാണ് ഇന്ന്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടര്‍ച്ചയായ ജോലിക്കൊടുവിലാണ് പൂര്‍ത്തിയായത്. രാം വി. സുത്തര്‍ഷ രൂപകല്പനയും എല് ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ചു- 2989 കോടി രൂപയാണ് ചെലവ്.
മോഡി പ്രതിമ ഉദ്ഘാടനം ചെയ്ത ശേഷം മൂന്ന് വിമാനങ്ങൾ പറന്നുയർന്ന് ആകാശത്ത് നിന്ന് ത്രിവർണ്ണങ്ങൾ വിതറി.

PM Narendra Modi inaugurates 'The Statue of Unity' in honour of Sardar Patel, news, ദേശീയം.