എസ് എസ് എൽ സി, ഹയര്‍ സെക്കന്ററി പരീക്ഷകൾ ഇത്തവണ ഒന്നിച്ചു നടത്തുംതിരുവനന്തപുരം: ഒക്ടോബര്‍ 26.2018. സംസ്ഥാനത്ത് സ്‌കൂളുകളില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ പരീക്ഷകള്‍ ഇത്തവണ ഒന്നിച്ചു നടത്തും. ഇതുസംബന്ധിച്ചു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉത്തരവ് പുറത്തിറക്കി.  പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷകളാണ് ഒന്നിച്ച് രാവിലെ നടത്തുന്നത്.

നേരത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും പത്താംക്ലാസ് പരീക്ഷകള്‍ ഉച്ചക്കുമാണ് നടത്തിയിരുന്നത്. വാര്‍ഷികപരീക്ഷകളുടെ മോഡല്‍ പരീക്ഷകളും ഒന്നിച്ചാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇതാദ്യമായാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ച് നടത്തുന്നത്. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ.
Plus two and higher secondary examinations held together, Kerala, news, Education.