ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കി


ഒക്ടോബർ 08.2018ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി. മൂന്ന് ബ്രൂവറികളും രണ്ട് ഡിസ്റ്റലറികളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം പുതിയ അനുമതി നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ഈ ഘട്ടത്തില്‍ എന്തെങ്കിലും ആശയകുഴപ്പം ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് അനുമതി റദ്ദാക്കുന്നതെന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. ബ്രൂവറിയുടെ ഡിസ്റ്റലറികളും അനുവദിച്ചതില്‍ യാതൊരു നിയമലംഘനങ്ങളും ഉണ്ടായിട്ടില്ലെന്നും, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.

ബ്രൂവറിയുടെ പേരിലുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Permission for Brewery revoked, Kerala, news, Brewery, Chief minister.