കുമ്പള മൈമൂൻ നഗറിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ


കുമ്പള: ഒക്ടോബര്‍ 06.2018. കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ട് വന്നതിന് ഒരാളെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏരിയാൽ ലക്ഷം വീട് കോളനിയിലെ നാരായണന്റെ മകൻ ഉദയൻ ആണ് ശനിയാഴ്ച രാവിലെ 7.30 ന് കുമ്പള മൈമൂൺ നഗറിൽ വെച്ച് അറസ്റ്റിലായത്. 650 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടികൂടി.

കുമ്പള എക്സൈസ് ഇൻസ്പെക്ടർ വി.വി പ്രസന്നകുമാർ, പ്രിവന്റീവ് ഓഫീസർ ജേക്കബ്, സി വിൽ എക്സൈസ് ഓഫിസർമാരായ സിജിൻ കുമാർ, സുധീഷ്, നിഖിൽ പവിത്രൻ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Kumbla, Kasaragod, Kerala, news, transit-ad, Ganja, Arrest, One arrested with ganja in Kumbla.