വാഹനത്തില്‍ നിന്നും ഓയില്‍ ചോർന്നു; ബൈക്കുകള്‍ റോഡില്‍ തെന്നിവീണു


കാസര്‍കോട്: ഒക്‌ടോബര്‍ 26.2018. കെ എസ് ടി പി റോഡില്‍ ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന് സമീപം വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബൈക്കുകള്‍ റോഡില്‍ തെന്നിവീണു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഏത് വാഹനത്തില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്ന് വ്യക്തമായില്ല. വാഹനം യാത്ര തുടരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പിറകെ നിന്നെത്തിയ ബൈക്കുകള്‍ ഓയിലില്‍ തെന്നിവീണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി വെള്ളം ചീറ്റി റോഡ് ഗതാഗതം സുഗമമാക്കി.

Kasaragod, Kerala, news, KSTP Road, Oil leaked, Bikes, Injured, Accident, Fire force, Oil leaked from vehicle.