കേരളത്തിന് പുതിയൊരു ട്രെയിൻ കൂടി; ഹംസഫർ എക്സ്പ്രസ്സ് ഒക്ടോബർ 20 ന് ഓടിത്തുടങ്ങും


തിരുവനന്തപുരം: ഒക്ടോബർ 05 .2018 . ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പോകുന്ന പുതിയൊരു ട്രെയിൻ ഒക്ടോബർ 20 ന് ഓടിത്തുടങ്ങും. ഒക്ടോബര്‍  20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസാണ് 20 ന് ഓടിത്തുടങ്ങുക. പുതിയ ട്രെയിൻ അനുവദിക്കുമ്പോൾ ഇത് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തതും ആധുനിക കോച്ചുകളും ഉള്ളതാക്കിയി രിക്കണമെന്ന് റെയിൽവേ മന്ത്രിയായ പീയൂഷ് ഗോയലിന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

വ്യാഴം, ശനി എന്നി ദിവസങ്ങളിൽ  വൈകിട്ട് 6.50  ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ  വെള്ളി, ഞായർ ദിവസങ്ങളിൽ  രാവിലെ 10.45  ന് ബാനസ് വാടിയിൽ  എത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ  വൈകീട്ട് 7 മണിക്ക്  ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യഥാക്രമം ശനി, തിങ്കൾ എന്നി ദിവസങ്ങളിൽ  രാവിലെ 9.05  നു കൊച്ചുവേളിയിൽ എത്തും.

New biweekly train from Kochuveli to Bengaluru to be flagged off on October 20, Kerala, news.