ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ മരണത്തിലെ ദുരൂഹത നീങ്ങി


കുമ്പള: ഒക്ടോബര്‍ 06.2018. കൊടിയമ്മ ജമാഅത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റ് പളളത്തിമാർ മൂസ(72) യുടെ മരണത്തിലെ ദുരൂഹത നീങ്ങി. സാധാരണ മുങ്ങിമരണം മാത്രമാണെന്നും സംഭവം കൊലപാതകമല്ലെന്നും കുമ്പള സി ഐ കെ. പ്രേംസദൻ കുമ്പള വാർത്തയോട് പറഞ്ഞു. വെള്ളിയാഴ്ച സന്ധ്യയോടെയാണ് തോട്ടത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ ജഡം കാണപ്പെട്ടത്. 

കൊടിയമ്മയുടെ സാമൂഹിക പൊതുരംഗങ്ങളിൽ നിറസാന്നിധ്യമായ ഇദ്ദേഹത്തിന്റെ ആകസ്മിക മരണം നാടിന് തീരാദുഖമാണ് സമ്മാനിച്ചത്. അതിനിടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നതോടെ വിദഗ്ധ പോസ്റ്റുമോർട്ടത്തിന് ജഢം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. 
എന്നാൽ സാധാരണ മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപോർട്ട്. ഇതോടെ പ്രദേശത്തെ ഭീതിയും ആശങ്കയും നീങ്ങി. 

ഉച്ചയോടെ പോസ്റ്റുമോർട്ടം  കഴിഞ്ഞ് മയ്യിത്ത് ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമ കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 5.30 ഓടെ കൊടിയമ്മ ജമാഅത്ത് പള്ളി വളപ്പിൽ ഖബറടക്കം ചെയ്തു.

Related News:Kumbla, Kasaragod, Kerala, news, mystery of death of Jama-ath committee president removed.