അറബിക്കടലിൽ ന്യൂനമര്‍ദ സാധ്യത; കാസര്‍കോട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായി


കാസറഗോഡ്: ഒക്ടോബർ 05 .2018 . ഒക്ടോബര്‍ അഞ്ചോടെ അറബിക്കടലിന്റെ തെക്ക് കിഴക്ക് ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിവജാഗ്രത നിര്‍ദേശം. ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനാല്‍ കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.

കേരളത്തില്‍ പലയിടങ്ങളിലും ശക്തവും, അതി ശക്തവും, അതി തീവ്രവുമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഒക്ടോബര്‍ ഏഴിന് അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനും, പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സജ്ജരാക്കി.


കാസര്‍കോട് ജില്ലയിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. 04994 257700, 9446601700 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. ശക്തമായ മഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ താഴെ പറയുന്ന വിവിധ വിഭാഗങ്ങളെ സജ്ജരാക്കി.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജില്ലാതല കോര്‍ഡിനേറ്ററുടെ ചുമതല വഹിക്കും. പോലീസ്, റവന്യു, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തര ഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. ടെലിഫോണ്‍, വയര്‍ലെസ്സ്, ഫാക്സ്, ഇന്റര്‍നെറ്റ്, വാട്സ് ആപ്പ് എന്നിവ 24 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പു വരുത്തും. സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമായിട്ടുള്ള ജില്ലകളില്‍ അവ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പു വരുത്തും.  ഒക്ടോബര്‍ അഞ്ചു മുതല്‍ രാവിലെ 11 മണി, വൈകിട്ട് 3 മണി, രാത്രി 10 മണി എന്നീ സമയങ്ങളില്‍ സാറ്റലൈറ്റ് ഫോണുകള്‍ പുറത്ത് കൊണ്ട് വന്ന് എസ്.ഇ.ഒ.സി യിലെ മൊബൈല്‍ ഫോണിലേക്ക് ബന്ധപ്പെടുക. അടിയന്തരഘട്ട കാര്യലയങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തും.  ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ ജനറേറ്റര്‍ സേവനം ഉറപ്പ് വരുത്തും. യു.പി.എസ്‌കളുടെ  ബാറ്ററി പ്രവര്‍ത്തനക്ഷമമാക്കും. താഴെ ചേര്‍ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുവാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.റവന്യു താലൂക്ക് തല കണ്‍ടോള്‍ റൂമുകള്‍ പ്രവര്‍ത്തന ക്ഷമമാക്കേണ്ടതും ഒക്ടോബര്‍ അഞ്ചു മുതല്‍  24 മണിക്കൂറും താലൂക്ക് തല കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലക്ക് ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി.  പോലീസ് ആന്റ് ഫയര്‍ ഫോഴ്സ്മുമ്പ് പ്രളയം ബാധിച്ചതും, ഉരുള്‍പൊട്ടല്‍ നടന്നതുമായ എല്ലാ സ്ഥലങ്ങളിലും പോലീസ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തി അതി തീവ്ര മഴയുടെ സാഹചര്യവും, ഉരുള്‍പൊട്ടല്‍ സാധ്യതയും, വെള്ളപ്പൊക്ക സാധ്യതയും അറിയിക്കും. 24 മണിക്കൂറും രക്ഷാ പ്രവര്‍ത്തനത്തിന് സജ്ജരാക്കി ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക്  മുന്നറിയിപ്പുകള്‍ നല്‍കും. മലയോര മേഖലകളിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ലഭിക്കുന്ന മഴയുടെ പ്രാദേശിക തീവ്രതയും കൂടി പരിഗണിച്ച്, രാത്രി 7 മണിക്കും, രാവിലെ ഏഴ് മണിക്കും ഇടയില്‍ മലയോര മേഖലയില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തും.അടിയന്തര വാഹനങ്ങള്‍ അല്ലാതെയുള്ളവ പകല്‍ സമയത്ത് മാത്രം കടത്തി വിടും. രാത്രി സമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഘലയിലെ റോഡുകളില്‍ അനുവദിക്കില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍മലയോര പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്തണം.ആരോഗ്യ വകുപ്പ്ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ നിര്‍ദ്ദേശം അനുസരിച്ച് ജില്ലാ അടിയന്തര ഘട്ട കേന്ദ്രത്തിലേക്ക് ജില്ലാ നോഡല്‍ ഓഫീസറുടെ സേവനം ഉറപ്പുവരുത്തും. പ്രളയ ബാധിത പ്രദേശങ്ങളിലും, ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലുമുള്ള ആശുപത്രികളും മറ്റും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും. മെഡിക്കല്‍ ടീമുകളെ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാനായി സുസജ്ജരാക്കി. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.കെഎസ്ഇബിജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ  നിര്‍ദ്ദേശം അനുസരിച്ച് ജില്ലാ അടിയന്തരഘട്ട കേന്ദ്രത്തിലേക്ക് ജില്ലാ നോഡല്‍ ഓഫീസറുടെ സേവനം ഉറപ്പുവരുത്തണം. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 മണിക്കൂറും മോണിട്ടറിംഗ് കര്‍ശനമാക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുള്ളതിന്റെ  പ്രവര്‍ത്തനം ഉറപ്പുവരുത്തും. ഈ കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. 4 മണിക്കൂര്‍ മുന്‍പ് ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു.ഡാമുകളെ സംബന്ധിച്ച വിവിധ അലര്‍ട്ടുകള്‍ സംബന്ധിച്ച വിവരം കാലേകൂട്ടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തുക. ഏതൊരു ഡാമിന്റെയും ഷട്ടര്‍ പുതുതായി തുറക്കുന്നത് പകല്‍ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് 6 മണിക്ക് ശേഷവും പകല്‍ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത്. ഇറിഗേഷന്‍ഇറിഗേഷന്‍ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 മണിക്കൂര്‍ മോണിട്ടറിംഗ് കര്‍ശനമാക്കും. ഈ കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു. ഏതൊരു ഡാമിന്റെയും ഷട്ടര്‍ പുതുതായി തുറക്കുന്നത് പകല്‍ സമയത്ത് മാത്രമായിരിക്കണമെന്നും  വൈകിട്ട് 6 മണിക്ക് ശേഷവും പകല്‍ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത്ഫിഷറീസ് വകുപ്പ് 24 മണിക്കൂറും മോണിട്ടറിംഗ് കര്‍ശനമാക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.  ദീർഘ നാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍  തീരം അണയുന്നതിന് നിര്‍ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുതെന്ന് എന്ന അറിയിപ്പ് തീരദേശങ്ങളില്‍ നല്കി. സാമൂഹിക സുരക്ഷാ വകുപ്പ്ഭിന്നശേഷിക്കാരായ ആളുകളുടെ പട്ടിക ഉപയോഗിച്ച്, ഇവരെ പ്രത്യേകം പരിഗണിക്കുകയും, ദുരന്ത സാധ്യതാ മേഘലയില്‍ ഉള്ളവരെ സുരക്ഷിതമായി മാറ്റി പര്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുകവാനും നിര്‍ദേശിച്ചു.ടൂറിസം വകുപ്പ്മലയോര മേഖലയിലേക്കുള്ള വിനോദയാത്ര, പ്രത്യേകിച്ചും നീലകുറിഞ്ഞി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിച്ചു. രാത്രി സമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഖലയിലെ റോഡുകളില്‍ അനുവദിക്കില്ല.

വിദ്യാഭ്യാസ വകുപ്പ്:- ഓറഞ്ചു അലേര്‍ട്ട്, റെഡ് അലേര്‍ട്ട് എന്നിവ പ്രഖ്യാപിക്കുന്ന ജില്ലകളില്‍, ലഭിക്കുന്ന മഴയുടെ തീവ്രതയും, തോതും കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും.


More alert in Kasaragod, Control room opened, Kasaragod, Kerala, news, Control room, Alert.