ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി പോലീസില്‍ കീഴടങ്ങി



കാസര്‍കോട്: ഒക്ടോബര്‍ 02.2018. ബദിയടുക്കയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി(38) പോലീസില്‍ കീഴടങ്ങി. അഭിഭാഷകനോടും ബന്ധുക്കള്‍ക്കുമൊപ്പമെത്തിയാണ് സുഹറാബി അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ മെല്‍വിന്‍ ജോസിന് മുമ്പാകെ കീഴടങ്ങിയത്. കീഴടങ്ങുന്ന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ കാസര്‍കോട്ടെത്തിയത്.

ചോദ്യം ചെയ്യല്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ സുഹറാബിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ മെല്‍വിന്‍ ജോസ് പറഞ്ഞു. സുഹറാബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ സുഹറാബിയുടെ ഭര്‍ത്താവ് അബൂബക്കര്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സുഹറാബി ബംഗളൂരുവിലും നാട്ടിലുമായാണ് ഒളിവില്‍ കഴിഞ്ഞു വന്നിരുന്നത്.


Kasaragod, Kerala, news, jhl builders ad, Molestation case accused surrendered.