‌വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യാത്തതിൽ മുസ്ലിം യുത്ത് ലീഗ് എം എസ് എഫ് പ്രതിഷേധം


കുമ്പള: ഒക്ടോബര്‍ 05.2018. കോളേജ് വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ദേവീ നഗറിലെ സാഗറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുമ്പളയിൽ മുസ്ലിം യൂത്ത് ലീഗ് എം എസ് എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റികളുടെ നേത്യത്വത്തിൽ കുമ്പള ടൗണിൽ പ്രകടനം നടത്തി.

യൂത്ത് ലീഗ് ജില്ല ട്രഷറർ യുസഫ് ഉളുവാർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എം പി ഖാലിദ്, ജനറൽ സെക്രട്ടറി സി എച്ച് ഖാദർ, എം എസ് എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, അഷ്റഫ് കൊടിയമ്മ, ടി എം ഷുഹൈബ്, അബ്ബാസ് കുമ്പള, നൗഷാദ് കുമ്പള, ജംഷീർ മൊഗ്രാൽ, അൻസർ ബിഗ് നാങ്കി, നിയാസ് മൊഗ്രാൽ, അബ്ബാസ് കൊടിയമ്മ, ലത്തീഫ് സംസം, അബ്ദു റഹമാൻ ബത്തേരി, ഖാലിദ് പാട്ടം, ബിട്ടി മൊയ്തീർ, അബ്ദുല്ല ബംബ്രാണ, റഹിം കോയിപ്പാടി, മഷൂദ് ആരിക്കാടി, കബീർ കോയിപ്പാടി, അഷ്റഫ് കോയിപ്പാടി, നൗഫൽ കുമ്പള ഹനീഫ് കോയിപ്പാടി, നവാസ് മൊഗ്രാൽ, റിസ്വാൻ കുണ്ടംങ്കറുടുക്ക, ഫസൽ ബംബ്രാണ, മമ്മുട്ടി സംബന്ധിച്ചു.

Molestation attempt issue; Muslim youth league protest conducted, Kumbla, Kasaragod, Kerala, news, alfalah ad.