മൊഗ്രാൽ റഹ്മത്ത് നഗർ നടുപ്പളം റോഡ് ഉദ്ഘാടനം ചെയ്തുമൊഗ്രാൽ: ഒക്ടോബര്‍ 04.2018. മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുൽ റസാഖ് എം എൽ എ യുടെ ശുപാർശ പ്രകാരം കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇരുപത്തിയാറു ലക്ഷം  ചിലവഴിച്ച് ഹാർബർ എൻജിനിയറിംഗ് ഡിപാർട്ട്മെന്റിന് കീഴിൽ പണി കഴിപ്പിച്ച മൊഗ്രാൽ റഹ്മത്ത് നഗർ നടുപ്പളം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പി ബി അബ്ദുൽ റസാഖ് എം എൽ എ നിർവഹിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ അബ്ദുല്ല കുഞ്ഞി അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ആയിശ മുഹമ്മദ്, ടി എം ഷുഹൈബ്, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് അബ്കോ, കരിം അരിമല, നിയാസ് മൊയാൽ,സിദ്ധിഖ് റഹ്മാൻ, നവാസ് മൊഗ്രാൽ, ജംഷീർ മൊഗ്രാൽ, അഷ്റഫ് പെർവാഡ്, അനിൽ ബന്നാത്തം കടവ്, ആരിഫ് ഡി എ, റിയാസ് കരിം, ഉമർ ചളിയംകോട്, അർഫാദ് മൊഗ്രാൽ, റസാഖ് ചെർക്കള, ഖാലിസ് കുത്ത്ബി നഗർ സംബന്ധിച്ചു.

Mogral Rahmath Nagar Naduppalam road inaugurated, Mogral, Kasaragod, Kerala, news, transit-ad.