മൊഗ്രാൽ ദേശീയവേദി പ്രതിഭകളെ ഉപഹാരം നൽകി അനുമോദിച്ചു


മൊഗ്രാൽ : ഒക്ടോബര്‍ 04.2018. സംസ്ഥാന എക്സൈസ് വകുപ്പിൽ പി.എസ്.സി മുഖേന നിയമനം ലഭിച്ച് സർക്കാർ  സർവ്വീസിൽ പ്രവേശിച്ച എ .കെ നസ്റുദ്ദീൻ, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്ന് 
സി.ബി.എസ്.ഇ  പ്ലസ്-ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ  ഷാനിൻ കാഷിഫ് എന്നിവരെ മൊഗ്രാൽ ദേശീയവേദി  ഉപഹാരം നൽകി അനുമോദിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി കെ അൻവർ, കെ പി മുഹമ്മദ്,  അബ്‌കോ മുഹമ്മദ്‌, തോമസ് പി ജോസഫ്,
മാഹിൻ മാസ്റ്റർ, പി മുഹമ്മദ്‌ നിസാർ, ഹസീബ് എം, നാസർ മൊഗ്രാൽ,
ടി എം ഷുഹൈബ് പ്രസംഗിച്ചു.

വ്യവസായി അബൂബക്കർ ലാൻഡ്മാർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. റിയാസ് മൊഗ്രാൽ സ്വാഗതവും ശിഹാബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Mogral Deshiya Vedhi talents honored, Mogral, Kasaragod, Kerala, news.