പി.സി.കെ മൊഗ്രാൽ എം.കെ.കെ മാഹിൻ അനുസ്മരണം സംഘടിപ്പിച്ചു

                     
മൊഗ്രാൽ: ഒക്ടോബർ 01 .2018 . കാൽപന്തുകളിയെ ജീവനുതുല്യം സ്നേഹിക്കുകയും മൊഗ്രാലിനെ അറിയപ്പെടുന്ന ഫുട്ബോൾ ടീമാക്കി മാറ്റിയതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത പി.സി.കെ മൊഗ്രാൽ മുസ്ലിംലീഗ് പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് കടന്ന് വരികയും ജീവകാരുണ്യ മേഖലയിൽ തൻറെ സാന്നിധ്യം അറിയിക്കുകയും ചെയ്ത എം.കെ.കെ മാഹിൻ കടവത്ത് എന്നിവരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മൊഗ്രാൽ എം.സി അബ്ദുൽ ഖാദർ ഹാജി ചാരിറ്റബിൾ ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിലാണ് അനുസ്മരണം നടത്തിയത്.
                            
ട്രസ്റ്റ്‌ ചെയർമാൻ  എം.സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എ മൂസ സ്വാഗതം പറഞ്ഞു. കാസർകോട് സാഹിത്യവേദി ജനറൽ സെക്രട്ടറി അഷ്റഫ്  ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജോയിൻ കൻവീനർ എം.പി അബ്ദുൽഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ മുഹമ്മദലി, ഡോക്ടർ ഷംസുദ്ദീൻ, മൊഗ്രാൽ പുത്തൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്പി സലാഹുദ്ദീൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് പി.സി ആസിഫ്, ട്രസ്റ്റ്‌ വൈ;ചെയർമാൻ ഖാലിദ് ഹാജി, എം.എം പെർവാട് ട്രഷറർ, ടി.സി അഷ്റഫ് അലി, പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാൻ, എസ്.എം.സി ചെയർമാൻ അഷ്റഫ് പെർവാട്, ദേശീയ വേദി വർക്കിംഗ് പ്രസിഡണ്ട് എം.എം റഹ്മാൻ, സെക്രട്ടറി റിയാസ് മൊഗ്രാൽ, ടി.കെ അൻവർ, കെ.പി അബൂബക്കർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സി. എം ഹംസ, സീതി മൊയ്ല്യാർ, പി.വി അൻവർ, ബി.എ മുഹമ്മദ് കുഞ്ഞി, എച്.എം കരീം, കെ.എം മുഹമ്മദ് ഹനീഫ്, ഹാരിസ് ബഗ്ദാദ്, ബി.എം സുബൈർ, എം.എ ഇഖ്ബാൽ, പി.സി നിയാസ്, പി.സി മാഹിൻ അലി, റാഷിദ് കടപ്പുറം, കെ.വി സിദ്ദീഖ്, ഹാരിസ്, അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. 

M.K.K Mahin remembrance conducted, Mogral, Kasaragod, Kerala, news.