'കുമ്പളയുടെ സമഗ്ര വികസനം' വ്യാപാരി വ്യവസായി ഏകോപന സമിതി വികസന സെമിനാർ സംഘടിപ്പിക്കുന്നു


കുമ്പള: ഒക്ടോബര്‍ 07.2018. കുമ്പളയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് വികസന സെമിനാർ സംഘടിപ്പിക്കുന്നു. സമ്പൂർണ ശുചിത്വം, സാറ്റലൈറ്റ് റെയിൽവേ സ്റ്റേഷൻ, ടൂറിസം സാധ്യതകൾ, ടെമ്പിൾ റോഡ് വികസനം, മിനി സിവിൽസ്റ്റേഷൻ, ആധുനിക ബസ് സ്റ്റേഷൻ എന്നീ കാര്യങ്ങളും പൊതു ജന താൽപര്യമുള്ള മറ്റു വിഷയങ്ങളും സെമിനാറിൽ ചർച്ച ചെയ്യും.  

എം.എൽ.എ മാരായ പി.ബിൽ.അബ്ദുൽ റസാക്ക്, എൻ.എ. നെല്ലിക്കുന്ന്,  ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗര പ്രമുഖർ, തുടങ്ങിയവർ സംബന്ധിക്കുന്ന സെമിനാറിൽ കുമ്പള പ്രസ് ഫോറത്തിന്റെ സഹകരണം ഉറപ്പ് വരുത്താനും കുമ്പളയിൽ ചേർന്ന വ്യാപാരി വ്യവസായീ യൂണിറ്റ് യോഗത്തിൽ തീരുമാനമായി. 

കെ.വി.വി.ഇ എസ്.കുമ്പള യൂണിറ്റ് പ്രസിഡന്റ് ബി. വിക്രം പൈ അദ്ധ്യക്ഷത വഹിച്ചു. അൻവർ സിറ്റി, കാദർ പ്രൈം, സതീഷ് കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.
സത്താർ ആരിക്കാടി സ്വാഗതവും ബി. മമ്മുഞ്ഞി ചക്കര നന്ദിയും രേഖപ്പെടുത്തി.

Kumbla, Kasaragod, Kerala, news, GoldKing-ad, Seminar conducting, Merchants association, Merchants association conducting development seminar.