മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ മൂന്ന് മുന്നണിക്കും സാധ്യത; പ്രചരണം പൊടി പാറും


ഒക്ടോബര്‍ 22.2018. പി.ബി അബ്ദുൽ റസാഖിന്റെ ആകസ്മിക മരണത്തെത്തുടർന്ന് ഒഴിവ് വന്ന മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ മൂന്ന് മുന്നണികളിലും അനൗപചാരികമായി ആരംഭിച്ചിരിക്കുന്നു. സിറ്റിംഗ്  സീറ്റായതിനാൽ തന്നെ മുസ്ലിം ലീഗിലും ചർച്ചകൾ താമസിയാതെ സജീവമാകും   

യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായാണ് ഇത്തരമൊരു സാഹചര്യം. പോരാത്തതിന് കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വിജയം തലനാരിഴക്ക് മാത്രവും. അതു കൊണ്ട് തന്നെ വളരെ സൂക്ഷിച്ചായിരിക്കും മുസ്ലിം ലീഗ് സ്ഥാനാരഥി നിർണ്ണയത്തിന് തയ്യാറെടുക്കുന്നതും.

സങ്കീർണതകൾ നിറഞ്ഞതാണ് മഞ്ചശ്വരം മണ്ഡലത്തിലെ വോട്ടിംഗ് ഘടന. സി. പി. ഐ ൽ നിന്നും ചെർക്കളത്തിലൂടെ മണ്ഡലം പിടിച്ചടുത്ത ലീഗ് പിന്നീട് തുടർച്ചയായി രണ്ടു വട്ടം ജയിച്ചു. അതോടൊപ്പം ബി.ജെ.പി വളരെയധികം വളർന്നു എന്നു മാത്രമല്ല തുടർന്നുള്ള തിരെഞ്ഞെടുപ്പുകളിലെല്ലാം ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുകയും ചെയ്തു. പക്ഷേ 2006 ൽ ഇടതു മുന്നണി സി- എച്ച് കുഞ്ഞമ്പുവിന്റെ അട്ടിമറി വിജയത്തിലൂടെ മണ്ഡലം തിരിച്ചു പിടിച്ചു, പിന്നീടത് നിലനിർത്താനായില്ലെന്ന് മാത്രമല്ല ബി.ജെ.പി.ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

പാർലമെന്റ് തിരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും അംഗങ്ങൾ ഉണ്ടാവണമെന്ന അമിത് ഷായുടെ കടുത്ത നിർദ്ദേശമുള്ളതിനാൽ പൊതു തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പേ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബി.ജെ. പി സംസ്ഥാന ഘടകത്തിന് സ്വീകാര്യമാകില്ലെന്നുറപ്പ്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നതിനാൽ ഇടതുമുന്നണി അരയും തലയും മുറുക്കി രംഗത്തുണ്ടാവും . 

എന്തായാലും ഉപതെരെഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പ്.
89 വോട്ടിനാണ് കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ പി. ബി അബ്ദുൽ റസാക്ക് ജയിച്ചത്. വിജയം മാറി മറിയാൻ വോട്ടിങ്ങിലെ ചെറിയ വ്യത്യാസം മാത്രം മതി, കഴിഞ്ഞ തവണ സുരേന്ദ്രന്റെ അപരൻ കെ .സുന്ദരൻ 450 ലധികം വോട്ടുകൾ നേടിയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

2016 ൽ ഉണ്ടായതുപോലെ സുന്നീ വോട്ടുകളിലെ ചോർച്ച ഈ പ്രാവശ്യം ഉണ്ടാകാനിടയില്ലെന്നും ഇത്തരത്തിൽ രണ്ടായിരത്തിന് മുകളിൽ വോട്ടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കിയാൽ മാത്രം രണ്ടായിരത്തിലധികം വോട്ടുകൾക്ക് യു.ഡി.എഫിന് ജയം ഉപ്പാണെന്നും ലീഗ് വൃത്തങ്ങൾ കരുതുന്നു.

ഇടതുമുന്നണി ഉപതിരഞ്ഞെടുപ്പിൽ കൂടുതൽപ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്.
ബി.ജെ.പി വോട്ടുകളിൽ വലിയ ഇടിവുണ്ടാകുമെന്നാണ് ഇടതു കണക്കു കൂട്ടുന്നത്. എൻമകജെ , വോർക്കാടി പഞ്ചായത്തുകളിൽ പാർട്ടി കൂടുതൽ ശക്തമായിട്ടുണ്ടെന്ന് സി.പി.എം. വിലയിരുത്തുന്നു. കൂടാതെ മുസ്ലിം മേഖലകളിലും പുതിയ പ്രവർത്തകർ പാർട്ടിയിലെത്തിയിട്ടുണ്ട്,
സംസ്ഥാന ഭരണത്തിനെതിരെ ജന രോഷമില്ല, പെൻഷനുകൾ വർദ്ധിപ്പിച്ചതും പ്രളയം കൈകാര്യം ചെയ്തുമൊക്കെ തങ്ങൾക്കനുത്തലമാകുമെന്നാണ് അവർ കരുതുന്നത് .

മോദി ഫാക്ടർ ഇല്ലെന്നുള്ളതും ഗുണം ചെയ്യും. പെട്രോൾ വില വർധനവും സാമ്പത്തിക മാന്ദ്യവും കേന്ദ്ര ഗവൺമെന്റിനെതിരെ ജന രോഷം ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ശക്തനായ സ്ഥാനാർഥിയെ ഇറക്കിയാൽ  മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് സി.പി.എം.
ബി.ജെ.പി. വലിയ പ്രതീക്ഷയിലാണ്. അപര സാന്നിധ്യമില്ലായിരുന്നെങ്കിൽ കഴിഞ്ഞ തവണ തന്നെ അയിയുമായിരുന്നുവെന്നാണ് ബി.ജെ.പി, കരുതുന്നത്. ശബരിമല വിഷയവും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്നു.

എന്തു തന്നെയായാലും മുന്ന് മുന്നണികൾക്കും വിജയം കയ്യെത്തും ദൂരത്ത് തന്നെ. സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവവും പ്രചരണത്തിലെ മികവും തന്നെയാവും വിജയിയെ നിശ്ചയിക്കുന്നത്. അതിനാൽ തന്നെ തീ പാറുന്ന പ്രചരണവും  ഉറപ്പിക്കാം.

Manjeshwaram election; candidate discussion started, Manjeshwar, Kasaragod, Kerala, news.