യുവാവിനെ രണ്ടു അജ്ഞാതരായ അക്രമികള്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നുന്യൂഡൽഹി: ഒക്ടോബർ 02 .2018 . 34 വയസുള്ള യുവാവിനെ രണ്ടു അജ്ഞാതരായ അക്രമികള്‍  ചേര്‍ന്ന് വെടിവെച്ചുകൊന്നു. ഞായറാഴ്ച തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ തൈമൂര്‍ നഗറിലാണ് സംഭവം. തിരക്കേറിയ സ്ഥലത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിച്ചിട്ടുണ്ട്. 

രൂപേഷ്‌കുമാറിനെ രണ്ട് അജ്ഞാതരാണ് വെടിവച്ചത്. 
ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (തെക്കുകിഴക്കന്‍) ചിന്‍മൊയ് ബിസ്വാള്‍ പറഞ്ഞു. ആശുപത്രിയിൽ വെച്ചാണ് രൂപേഷ് മരിച്ചത്. രൂപേഷ് വഴിയിൽ നിൽക്കുമ്പോൾ രണ്ടു പേർ നടന്നുപോകുന്നതിനിടെ അവരിൽ ഒരാൾ രൂപേഷിന്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. കൃത്യത്തിനു ശേഷം അക്രമികൾ ഓടി മറഞ്ഞു. രൂപേഷ് അവിടെ തന്നെ നിലത്ത് വീഴുകയായിരുന്നു. പ്രദേശത്ത് സജീവമായി മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള രണ്ടു പേരാണ് രൂപേഷിനെ വെടിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. രൂപേഷ് മയക്കുമരുന്നുകൾ വിൽക്കുന്നതിന് എതിരാണ്. അതുകൊണ്ടാണ് അയാൾ ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ്ഇവരുടെ പക്കൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതെന്ന് രുപേഷിന്റെ സഹോദരൻ ഉമേഷ് കുമാർ, തൈമൂര്‍ നഗറിന്റെ ആർഡബ്ല്യുഎ പ്രസിഡന്റ്, പറഞ്ഞു. ഓരോ ദിവസവും 25-30 ലക്ഷം രൂപയുടെ കച്ചവടമാണ് മയക്ക് മരുന്നിലൂടെ ഇവർ ചെയ്യുന്നതെന്ന് സഹോദരൻ പറയുന്നു. ഞങ്ങൾ പ്രദേശത്തെ മയക്ക് ശൃംഖലക്കെതിരെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ പോലീസുകാർ ഈ ആളുകളുമായി കൈകോർത്ത് നിൽക്കുന്നു. ഉമേഷ് പറഞ്ഞു. ഫോണിൽ സംസാരിച്ച് ഉന്നത പൊലീസ് ഓഫീസർമാർക്ക് ഞാൻ ഒരു കത്തെഴുതിയിട്ടുണ്ടെന്ന് ഉമേഷ് പറഞ്ഞു. അവർ നടപടിയുണ്ടാക്കമായിരുന്നെന്നും പറഞ്ഞിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല.
ഇപ്പോൾ അവർ എന്റെ സഹോദരനെ കൊന്നു. മറ്റുള്ളവരെ രക്ഷിക്കാൻ ഉമേഷ് കുമാർ തന്റെ ശ്രമങ്ങൾ തുടർന്നും തുടരുമെന്നും നാളെപോലും ഞാൻ കൊല്ലപ്പെടുമെങ്കിലും ഇതിനെതിരെ ഞാൻ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുകയില്ലെന്നും ഉമേഷ് പറഞ്ഞു.  സ്ഥലത്ത് പ്രതിഷേധം ഉയരുകയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരെ കല്ലെറിഞ്ഞു. നിരവധി പോലീസുകാർക്ക് പരിക്കേറ്റു. അവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Man Shot Dead Allegedly By Drug Mafia In Delhi, Murder On CCTV, news, ദേശീയം, Crime, Murder.