സന്ദർശക​ വിസയിൽ ബഹ്​റൈനിലെത്തിയ മലയാളി ഫ്ളാറ്റിൽ നിന്ന്​ വീണു മരിച്ചു


മനാമ: ഒക്ടോബർ 01 .2018 സന്ദർശക​ വിസയിൽ ബഹ്​റൈനിലെത്തിയ മലയാളി ഫ്ളാറ്റിൽ നിന്ന്​ വീണു മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത്​ കോട്ടായി ഹൗസിൽ അഷീർ (37) ആണ്​ മരിച്ചത്​. കെട്ടിടത്തിൽ നിന്ന്​ താഴേക്ക്​ വീഴുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​. ഒന്നരവർഷം മുമ്പ്​ ബഹ്​റൈനിൽ നിന്ന്​ നാട്ടിലേക്ക്​ പോയ അഷീർ കഴിഞ്ഞ മാർച്ച്​ 28 നാണ്​ സന്ദർശക വിസയിൽ തിരിച്ചെത്തിയത്​.
പൊലീസ്​ എത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല എന്നിവർ ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടി ക്രമങ്ങൾക്ക്​ നേതൃത്വം നൽകുന്നുണ്ട്​.

ഭാര്യ ഷബ്​ന. 

Gulf, Dubai, news, Obituary, ദുബായ്, ഗൾഫ്, Malayali dies in Bahrain after fell down from building.