സെ​ല്‍​ഫി​യെ​ടു​ക്കുന്നതിനിടെ മലയാളി യുവ ദമ്പതികള്‍ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ചുത​ല​ശേ​രി: ഒക്ടോബര്‍ 27.2018. അമേരിക്കയില്‍ സെ​ല്‍​ഫി​യെ​ടു​ക്കുന്നതിനിടെ മലയാളി യുവ ദമ്പതികള്‍ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ചു. ക​തി​രൂ​ര്‍ ശ്രേ​യ​സ് ആശുപത്രി ഉ​ട​മ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ​ന്‍-​ഡോ.സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​വു​ക്കം വീ​ട്ടി​ല്‍ വി​ഷ്ണു (29) ഭാ​ര്യ മീ​നാ​ക്ഷി (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം​ യൂ​ണി​യ​ൻ ക്ല​ബി​നു സ​മീ​പ​ത്തെ രാ​മ​മൂ​ർ​ത്തി-​ചി​ത്ര ദ​മ്പതികളുടെ മ​ക​ളാ​ണ് മീ​നാ​ക്ഷി.

ചൊവ്വാഴ്ചയാണ് സംഭവം. ഇന്ന് രാവിലെയാണ് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ദുരന്തവാർത്ത ബന്ധുക്കൾ അറിഞ്ഞത്. ചെ​ങ്ങ​ന്നൂ​രി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന സമയം പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നിടെ മല​മു​ക​ളി​ല്‍ നി​ന്ന് സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടയിൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ല്‍ നി​ന്ന് മ​രി​ച്ച​വ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് തി​രി​ച്ച​റി​യുകയായിരുന്നു. വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ജി​ഷ്ണു ഓ​സ്ട്ര​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ലാണ്.

Kerala, Kannur, news, Obituary, Death, Malayal couples dies in America while taking selfie.