ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലിയായി മഡോണ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയും പുതിയ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും നടത്തി

മെഡോണ എ.യു പി സ്കൂൾ വിദ്യാർത്ഥികൾ പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ 'ഗാന്ധിജിക്കൊരു ശ്രദ്ധാഞ്ജലി'
പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി
ഉൽഘാടനം ചെയ്യുന്നു
കാസറഗോഡ്: ഒക്ടോബർ 02 .2018 . മെഡോണ എ.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലിയായി കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ലഹരി വിരുദ്ധ സന്ദേശങ്ങളുടെ പ്രചരണാർഥം സൈക്കിൾ റാലിയും, ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും, ലഹരി വിരുദ്ധ ലഘു നാടകവും സംഘടിപ്പിച്ചു. സൈക്കിൾ റാലി കാസർകോട് നഗരസഭാ കൺസിലർ റാഷിദ് പൂരണം  ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാടി പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ.ഷാഫി ഉദ്ഘാടനം ചെയ്തു.
സ്കൂൾ സ്‌കൂൾ പി.ടി.എ.പ്രസിഡണ്ട്  ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, പി.ടി എ വൈസ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് സംസാരിച്ചു.

സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റോഷ്ന എ.സി സ്വാഗതവും
സൗമ്യ ഷാജി നന്ദിയും പറഞ്ഞു. കുട്ടികളും അധ്യാപകരും
രക്ഷിതാക്കളുമായി ഇരുനൂറോളം പേർ പങ്കെടുത്തു.

Madona school students conducted Anti-drug message cycle rally and flash mob, Kasaragod, Kerala, news.