പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു


ന്യൂഡൽഹി : ഒക്ടോബർ 01 .2018 . ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നതിനൊപ്പം പാചക വാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. സബ്സിഡിയില്ലാത്തത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502 രൂപ 4പൈസ നൽകേണ്ടി വരും.

രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. അതിനിടെ ഇന്ധനവിലയും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂട്ടിയത്.


LPG cylinder price hiked by Rs 59; subsidised gas to cost Rs 2.89 more, news, ദേശീയം.