ആരിക്കാടിയിൽ അജ്ഞാത ജീവിയിറങ്ങി; പുലിയാണെന്ന് അഭ്യൂഹം


കുമ്പള: ഒക്ടോബർ 03 .2018 .ആരിക്കാടിയിൽ അജ്ഞാത ജീവിയിറങ്ങി. പി കെ നഗറിൽ ക്ലബ്ബിന് പിറകുവശത്താണ് അജ്ഞാത ജീവിയെ കണ്ടത്. ഇവിടെ ക്വാർട്ടേസിൽ താമസിക്കുന്ന മുകുന്ദൻ എന്ന തൊഴിലാളി രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ ഒരു പ്രത്യേക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. തുടർന്ന് സഹപ്രവർത്തകരെ വിളിച്ച് കാണിച്ചെങ്കിലും അവരെത്തുന്നതിന് മുമ്പെ ജീവി അപ്രത്യക്ഷമായിരുന്നു. എന്നാൽ മറ്റ് തൊഴിലാളികളും ജീവിയുടെ ശബ്ദം കേട്ടതായി പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് കുമ്പള പൊലീസും സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചു മടങ്ങി. തൊഴിലാളികൾ പൊലീസിനോട് അങ്കാര ജീവിയെപ്പറ്റി വിവരിച്ചു.

Leopard in Arikkady, Kumbla, Kasaragod, Kerala, news, Leopard.