നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തണം -ലെൻസ്ഫെഡ്കാസർകോട്: ഒക്ടോബര്‍ 11.2018. നിർമാണസാമഗ്രികളുടെ അടിക്കടിയുള്ള വില വർധനയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ലൈസൻസ്ഡ് എൻജിനീയറിങ് ആൻഡ് സുപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജില്ലയിലെ ചെങ്കൽ, കരിങ്കൽ ക്വാറികൾ കൃത്രിമക്ഷാമം സൃഷ്ടിച്ചുകൊണ്ട് സാധനങ്ങൾക്ക് അമിതവില ഈടാക്കിയിരിക്കുകയാണ്. പ്രളയാനന്തര നവ കേരള സൃഷ്ടിക്കായി നാടൊരുങ്ങുമ്പോൾ ഇതിന് വിഘാതമായി നിർമാണമേഖലയെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നടപടികളിൽനിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിച്ച് മേഖലയെ സംരക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

നിർമാണ സാമഗ്രികളുടെ വില നിലവാരത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ലഭ്യത ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പി.രാജൻ, സെക്രട്ടറി എ.സി.ജോഷി, ട്രഷറർ എൻ.വി.പവിത്രൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി.ഉണ്ണിക്ക്യഷ്ണൻ, മീഡിയാ കമ്മിറ്റി ചെയർമാൻ പി.കെ.വിജയൻ, ജില്ലാ വൈസ് പ്രസിഡൻറുമാരായ ടി.ജെ.സെബാസ്റ്റ്യൻ, എ.ദിവാകരൻ, സെ
ക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
LENSFED against hike price of construction products, Kasaragod, Kerala, news, alfalah ad.