കുമ്പള ഉപജില്ലാ വിദ്യാരംഗം സർഗ്ഗോത്സവം സംഘടിപ്പിച്ചു


കുമ്പള: ഒക്ടോബര്‍ 25.2018. കുമ്പള ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗ്ഗോത്സവം 2018 ശില്പശാല ജി. എസ്.ബി.എസ്.കുമ്പളയിൽ വെച്ച് നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 360 വിദ്യാർത്ഥികളും 60 അധ്യാപകരും പങ്കെടുത്തു. 

കഥാരചന, കവിതാ രചന, പുസ്തകാസ്വാദനം, കാവ്യാലാപനം, ചിത്രം വര,  അഭിനയം,  നാടൻപാട്ട് എന്നീ വിഭാഗങ്ങളിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

സന്തോഷ് സക്കറിയ, വിനോദ് കുമാര്‍ പെരുമ്പള, രവി പടിഞ്ഞാറ്റേല്‍ ,
രാജേഷ് കുമാര്‍ ബളാല്‍, പ്രവീണ്‍ കടകം ,സണ്ണി മാടായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Kumbla sub district Vidyarangham Sargolsavam conducted, Kumbla, Kasaragod, Kerala, news, Education.