മഞ്ചേശ്വരം എം.എൽ.എ യുടെ അകാല വേർപാടിൽ കുമ്പള പ്രസ്സ് ഫോറത്തിന്റെ അനുശോചനം


കുമ്പള: ഒക്ടോബര്‍ 22.2018. മഞ്ചേശ്വരം എം. എൽ.എ. പി. ബി. അബ്ദുൽറസാക്കിന്റെ ആകസ്മിക മരണത്തിൽ കുമ്പള പ്രസ്സ് ഫോറം അനുശോചനം രേഖപ്പെടുത്തി. ഭാഷാ സംഗമ ഭൂമിയിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ജനപ്രതിനിധിയെയാണ് അദ്ധേഹത്തിന്റെ വിയോഗത്തിലൂടെ മഞ്ചേശ്വരം മണ്ഡലത്തിന് നഷ്ടമായിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. 

പ്രസ്സ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുല്ലത്തീഫ് ഉളുവാർ, പുരുഷോത്തം ഭട്ട്, റഫീക്ക് കൊടിയമ്മ, ലത്തീഫ് കാസറഗോഡ് വിഷൻ, ധന രാജ്, അബ്ദുല്ലത്തീഫ് കുമ്പള, താഹിർ, ആരിഫ് മൊഗ്രാൽ, അഷ് റഫ് തുടങ്ങിയവർ സംസാരിച്ചു. പ്രസ്സ് ഫോറം സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതവും ട്രഷറർ കെ.എം അബ്ദുസത്താർ നന്ദിയും പറഞ്ഞു.

Kumbla Press form condolence to P.B Abdul Rasaq, Kumbla, Kasaragod, kKrala, news, transit-ad, .