ചരിത്രാന്വേഷണവുമായി കുമ്പള ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികൾ


കുമ്പള: ഒക്ടോബർ 24 .2018 . ചരിത്ര പാഠപുസ്തകത്തിലെ പാഠ്യവസ്തുക്കളുടെ പൊരുൾതേടി കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ. ചരിത്ര പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പിൽ 225 കുട്ടികളാണ് പങ്കെടുത്തത്. രാജഭരണത്തിന്റെ ശേഷിപ്പുകൾ തേടി മായിപ്പാടി കൊട്ടാരത്തിൽ എത്തിയ യാത്രാ സംഘം 'കാസർഗോഡ് ഡയറ്റ്, അനന്തപുരം ക്ഷേത്രം എന്നിവയും സന്ദർശിച്ച് വിവരശേഖരണം നടത്തി.

തുടർന്ന് പാഠ്യവിഷയമായ ജൈനമത സംസ്കാരത്തിന്റെ അവശേഷിക്കുന്ന തെളിവുൾക്കായി ബെങ്കര മഞ്ചേശ്വരത്തെത്തി. ജൈനക്ഷേത്രങ്ങളായ പാർശ്വനാഥ ബസതിയും ചതുർമുഖ ബസതിയും കുട്ടികൾക്ക് കാഴ്ചയിൽ കൗതുകമൊരുക്കി.
           
കാസർഗോഡ് ജില്ലയുടെ പലഭാഗത്തായി കാണപ്പെടുന്ന, മഹാശിലാസ് മാരക കാലഘട്ടത്തിന്റെ ശേഷിപ്പുകളായ കുടക്കല്ല്,ക ല്ലറ തുടങ്ങിയവും ജില്ലയിലെ പ്രമുഖ കോട്ടകളിലൊന്നായ കുമ്പള- ആരിക്കാടി കോട്ടയും പOന വിധേയമാക്കേണ്ട പ്രദേശങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ചരിത്രരചന, ഡിജിറ്റൽ ഡോക്യു മെന്ററി, ചരിത്ര വസ്തുക്കളുടെ ശേഖരണം, പ്രദർശനം എന്നിവ ഈ പ്രൊജക്ടിന്റെ, ലക്ഷ്യങ്ങളാണ്.

സ്കൂൾ സോഷ്യൽ -  സയൻസ് ക്ലബ് കൺവീനർ ഷമീമ ടീച്ചർ, മറ്റ് സോഷ്യൽ സയൻസ് അധ്യാപകരായ രമേശൻ മാസ്റ്റർ , സതിടീച്ചർ, ചന്ദ്രിക ടീച്ചർ, രമ്യ ടീച്ചർ, ഗൗരീഷ സർ, ഉദയശങ്കർ സർ, ദിവാകരൻ സർ എന്നിവരാണ് യാത്രക്ക് നേതൃത്വവും പ്രോത്സാഹനവും നൽകിയത്.

Kumbla Govt High school study trip conducted, Kumbla, Kasaragod, Kerala, news, Alfalah ad, Eucation.