കുമ്പള അക്കാദമി യൂണിയന്‍ മീറ്റും പഴയകാല വിദ്യാര്‍ത്ഥി യൂണിയനുകളെ ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച


കുമ്പള: ഒക്ടോബര്‍ 11.2018. കുമ്പള അക്കാദമി യൂണിയന്‍ മീറ്റും പഴയകാല വിദ്യാര്‍ത്ഥി യൂണിയനുകളെ ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച. കുമ്പള അക്കാദമി പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികളുടെ പ്രഥമ യോഗവും വിവിധ സെഷനുകളിലായി പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസുകളും ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 3:30 വരെ കോളജ്  ഓഡിറ്റോറിയത്തില്‍ നടക്കും. 

തുടര്‍ന്ന് കുമ്പള അക്കാദമിയിലെ പഴയകാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളെ ആദരിക്കും. ഉച്ചക്ക് രണ്ട് മണിക്കുശേഷം യൂണിയന്‍ പ്രൊജക്ട് അവതരണവും ചര്‍ച്ചയും നടക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.

Kumbla Academy union meet on Saturday, Kumbla, Kasaragod, Kerala, news.