മഴക്കെടുതിയില്‍ തകര്‍ന്നു നിലംപൊത്തിയ വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ എം സി സി കമ്മിറ്റികള്‍ കൈകോര്‍ത്തു


ബദിയടുക്ക: ഒക്ടോബര്‍ 05.2018. തകര്‍ത്തു പെയ്ത മഴയില്‍ തകര്‍ന്നു  നിലംപൊത്തിയ ബദിയടുക്ക-  ഗോളിയടുക്കയിലെ ഹമീദിന്‍റെ വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കാന്‍ ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും അബൂദാബി കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും കൈകോര്‍ത്തു.

നിര്‍ദ്ധന കുടുംബാംഗമായ ഹമീദും പ്രായമായ ഉമ്മയടക്കമുള്ള കുടുംബവും താമസിച്ചിരുന്ന വീട് കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.  ഇതോടെ തികച്ചും ദുരിതത്തിലായ ഈ കുടുംബത്തെ സഹായിക്കാന്‍ കെ എം സി സി കമ്മിറ്റികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
പുനര്‍നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ ദാനം ബദിയടുക്ക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പ്രസിഡന്‍റ് എം എസ് മൊയ്തീന്‍ നിര്‍വ്വഹിച്ചു .

ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് പിലാംകട്ട, എം എസ് ഹമീദ്, അഷ്റഫ് കുക്കംകുടല്‍ എന്നിവരും അബൂദാബി കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഷറഫ് ബദിയടുക്ക, ശരീഫ് പള്ളത്തടുക്ക, അബ്ദുല്ല എൻ എച്, മുജീബ് ചെടേക്കാൽ
തുടങ്ങിയവരും നേതൃതം നല്‍കി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആതുരസേവനങ്ങള്‍, കാരുണ്യഭവനങ്ങള്‍ക്കുള്ള സഹായം, വിവാഹ സഹായങ്ങള്‍ തുടങ്ങി അഗതികളും അശരണരും നിരാലംഭരുമായ സമൂഹത്തിന് സഹായഹസ്തങ്ങള്‍ നീട്ടി മുസ്ലിം ലീഗിന്‍റെ  കാരുണ്യരാഷ്ട്രീയത്തില്‍ മുഖ്യമായ പങ്കുവെയ്ക്കുന്നത് കെ എം സി സിയാണ്.

Badiyadukka, Kasaragod, Kerala, news, KMCC, KMCC committees help to Rebuild house of Hameed.