വർണ്ണ വൈവിധ്യങ്ങളുമായി കിഡ്സ് ക്യാമ്പ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു


കുമ്പള: ഒക്ടോബര്‍ 19.2018കുട്ടികൾക്ക് മാത്രമായി ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഒരേ കുടക്കീഴിൽ ലഭിക്കുന്ന വിശാലമായ ഷോറൂമുമായി കിഡ്സ് ക്യാമ്പ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു. വിവിധ ബ്രാന്റുകളുടെ വ്യത്യസ്ത ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന കുമ്പളയിലെ ഏറ്റവും വലിയ കേന്ദ്രമാണ് കുമ്പളയുടെ ഹൃദയ ഭാഗമായ മീപ്പിരി സെന്ററിൽ ഒന്നാം നിലയിൽ ഒരുക്കിയിരിക്കുന്നത്. 

ഹാപ്പി കിഡ്, സുമിക്സ്, മോം കെയർ, സെബാ മെഡ്, ജോൺസൺസ് ആന്റ് ജോൺസൺസ്, ഹിമാലയ തുടങ്ങിയ ബ്രാന്റുകൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമടക്കം ഇവിടെ ലഭ്യമാണ്. 

കുട്ടികൾക്ക് അലർജിയില്ലാത്ത ഗുണ നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് കിഡ്സ് ക്യാമ്പിന്റെ പ്രത്യേകത എന്ന് മാനേജിംഗ് ഡയറക്ടർമാരായ സാബിർ, ഇജാസ് എന്നിവർ പറഞ്ഞു.Kids camp inaugurated, Kumbla, Kasaragod, Kerala, news.