ഖാസി വധം; ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിലേക്ക്


കാസറഗോഡ് : ഒക്ടോബര്‍ 06.2018. ഖാസി  സി.എം. ഉസ്താദ് കൊല്ലപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ  നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പറ്റാത്ത സര്‍ക്കാര്‍ നിലപാടിലും  കേസ് അന്വേഷണം  നടത്തുന്ന സി.ബി.ഐ. ആത്മഹത്യയാക്കി മാറ്റുന്നതിലും പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ പത്തു മുതല്‍ കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ചെയര്‍മാന്‍  ഡോ. ഡി. സുരേന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ശാസ്ത്രീയമായി കേസ് അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും അത് നടത്താതെയും വ്യക്തമായ തെളിവുകള്‍ മുമ്പില്‍ ഹാജരാക്കിയിട്ടും അത് പരിഗണിക്കാതെയും  കേസ് അനേഷണം ഊര്‍ജ്ജിതപെടുത്താതെ തലസ്ഥാന നഗരിയില്‍ ഇരുന്ന് കൊണ്ടു ഒരു അന്വേഷണവും  നടത്താതെ അവസാനം ആത്മഹത്യയാക്കി കേസ് ഫയല്‍ കോടതിയില്‍ സമര്‍പ്പിക്കുകയാണ്  ചെയ്തത്.
കൊലയാളി സംഘത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍  ശ്രമിക്കുന്നത്. അതിനാല്‍ അനിശ്ചിതകാല സമരവുമായി ആക്ഷന്‍ കമ്മിറ്റി മുമ്പോട്ട് പോകുന്നത്. സമരത്തില്‍ സാമൂഹിക, സാംസ്‌കാരിക, മനുഷ്യാവകാശ നേതാക്കളും, പ്രവര്‍ത്തകരും  പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.

Kasaragod, Kerala, news, jhl builders ad, Khazi case; Action committee indefinite strike conducting.