കാസറഗോഡ് ഉത്സവ് 2018 നവംബർ 30ന്


കുവൈറ്റ് സിറ്റി : ഒക്ടോബര്‍ 10.2018. കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ - കെ ഇ എ  കുവൈറ്റ്, കാസറഗോഡ് ഉത്സവ് 2018 നവംബർ 30ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. 
കുവൈറ്റിലുള്ള കാസറഗോഡ് ജില്ലക്കാരെ ഒരുമിപ്പിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും വേണ്ടി കഴിഞ്ഞ 14 വർഷങ്ങളായി നടത്തിപ്പോരുന്ന പ്രവർത്തനങ്ങളുടെ തുടർ പരിപാടിയായിട്ടാണ് കാസറഗോഡ് ഉത്സവ് കൊണ്ടാടുന്നത്.   

പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കുന്ന ചാരിറ്റി കൂപ്പൺ റെവല്യൂഷൻ ബർഗറിന്റെ ഉടമ അൻസാർ കൂപ്പൺ കൺവീനർ അബ്ദു കടവത്തിനു നൽകി പ്രകാശനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ കെ ഇ എ കേന്ദ്ര പ്രസിഡന്റ് സത്താർ കുന്നിൽ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട്, വർക്കിംഗ്‌ പ്രസിഡന്റ്‌ ഹമീദ് മദൂർ, ഓർഗനേസിങ് സെക്രട്ടറി നളിനാക്ഷൻ, അഡ്‌വൈസറി ബോർഡ്അംഗം അനിൽ കള്ളാർ, ചീഫ് കോഡിനേറ്റർ അഷ്‌റഫ്‌ തൃക്കരിപ്പൂർ, ആഘോഷ കമ്മിറ്റി കൺവീനർ മുഹമ്മദ്‌ കുഞ്ഞി മറ്റു കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.


അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി പ്രവാസ ലോകത്തു വൈറൽ ആക്കിയ പ്രശസ്ത നാടൻ പാട്ട് ഗായകനും കോമഡി ഉത്സവ് ഫെയിമുമായ കെ കെ കോട്ടിക്കുളം, മാപ്പിളപ്പാട്ട് രംഗത്തെ പുത്തൻ താരോദയം ഫിറോസ് നാദാപുരം, കെ ഇ എ ബാന്‍ഡിലെ കലാകാരന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, സിനിമാറ്റിക് ഡാൻസ്, സ്കിറ്റ് തുടങ്ങിയ ആകർഷകമായ കലാപരിപാടികൾ കാസറഗോഡ് ഉത്സവിന് മാറ്റുകൂട്ടും.

Kasaragod Utsav 2018 on Nov 30th, Gulf, news, Dubai, ഗൾഫ്, Kasaragod Utsav, Kuwait city.