കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യും


കണ്ണൂര്‍: ഒക്ടോബർ 05 .2018 .   കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുള്ള ഏറോഡ്രോം ലൈസന്‍സ് ഇന്നലെ ഡിജിസിഎ അനുവദിച്ചിരുന്നു . ഇതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. റണ്‍വെ 4000 മീറ്ററായി നീട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. 2,300 ഏക്കറിലാണ് ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്.

നവംബര്‍ മാസം മുതല്‍ വിമാനത്താവളത്തില്‍ ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി നേരത്തെ ലഭിച്ചിരുന്നു. വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഈ മാസത്തിനുള്ളില്‍ തന്നെ ഈ അനുമതിയും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റ(ഐ.എല്‍.എസ്.)ത്തിന്റെ കാലിബ്രേഷന്‍ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലും നേരത്തെ നടന്നിരുന്നു.

Kannur airport Inauguration on Dec 9th, Kannur, Kerala, news, skyler-ad, Kannur airport.