എൻ.എച്ച്.എം ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിൽ വ്യാപക ക്രമക്കേട്; നിയമനം ഹൈക്കോടതി റദ്ദാക്കി


കാസറഗോഡ്: ഒക്ടോബര്‍ 19.2018. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ജില്ലയിൽ നടന്ന ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിൽ വ്യാപകമായ ക്രമക്കേട്. എഴുത്ത് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾ പലരും പുറത്തായി. റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ ചില ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹരജി പരിഗണിച്ച് ആദ്യം ലിസ്റ്റ് മരവിപ്പിക്കുകയും തുടർന്ന് കോടതി നടത്തിയ അന്വേഷണത്തിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേട് ബോധ്യപ്പെട്ട് ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. 

കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് എഴുത്ത് പരീക്ഷ നടന്നത്. സെപ്റ്റംബർ 12 ന് ഇന്റർവ്യൂ നടത്തി നിയമനം നടത്തുകയായിരുന്നു. പക്ഷെ ഇന്റർവ്യൂ പ്രഹസനമായിരുന്നെന്നും അതിന് മുമ്പ് തന്നെ സ്വന്തക്കാരെ നിയമിക്കാൻ തീരുമാനിച്ചിരുന്നു എന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. 

നിയമനം റദ്ദാക്കിയ കോടതി എഴുപത് ദിവസങ്ങൾക്കകം പുതിയ എഴുത്ത് പരീക്ഷ നടത്തി നിയമനം നടത്തണമെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. 
നേരത്തെ എൻ.എച്ച്.എം നടത്തിയ സ്റ്റാഫ് നെഴ്സ് നിയമനത്തിലും ഇത് പോലെ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.

Kasaragod, Kerala, news, GoldKing-ad, Appointment, High court, Irregularities in appointment of Homeo Medical Officer.