പുറത്താക്കിയ സിബിഐ മേധാവി അലോക് വർമ്മക്കെതിരെയുള്ള അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാക്കണം; ഇടക്കാല മേധാവിക്ക് നയപരമായ തീരുമാനമെടുക്കാൻ അധികാരമില്ല; സുപ്രീം കോടതിയിൽ കേന്ദ്രത്തിന് തിരിച്ചടി


ഒക്‌ടോബര്‍ 26.2018. സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വർമ്മ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. കേന്ദ്ര വിജലൻസ് കമ്മീഷണറുടെ അന്വേഷണം മുൻ സുപ്രീം കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിലായിരിക്കണം.
താത്കാലിക ചുമതല നൽകപ്പെട്ട നാഗേശ്വര റാവുവിനെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും കോടതി വിലക്കി. റാവു എടുത്ത എല്ലാ തീരുമാനങ്ങളും കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അലാക് വർമ്മയോട് അടുപ്പുള്ള പതിമൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ റാവു ചാർജെടുത്തയുടനെ  സ്ഥലം മാറ്റിയിരുന്നു.
സുപ്രീം കോടതി വിധി കേന്ദ്ര ഗവണ്മെന്റിനും പ്രധാനമന്തി നരേന്ദ്ര മോദിക്കും കനത്ത തിരിച്ചടിയാണ്. കേസ് ഇനി നവമ്പർ 12 ന് പരിഗണിക്കും.

news, ദേശീയം, Alok varma, Supreme court, Petition, Investigation against CBI chief Alok Varma should be completed within two weeks.