കുട്ടികളെ മയക്കുന്ന വിരുതൻ സ്പ്രേ കടകളിൽ സുലഭം


കുമ്പള: ഒക്ടോബര്‍ 10.2018. കുമ്പളയിലും പരിസര പ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമാക്കി പെട്ടിക്കടകൾ കേന്ദ്രീകരിച്ച് ലഹരി അടങ്ങിയ ഒരു തരം സ്പ്രേ വിൽക്കപ്പെടുന്നതായി നാട്ടുകാരുടെ പരാതി. പ്രൈമറി സ്കൂൾ  കുട്ടികളടക്കം ഇതിലേക്ക് ആകർഷിക്കപ്പെടുന്നതായാണ് പറയപ്പെടുന്നത്. നാക്കിലേക്ക് സ്പ്രേ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ചെറിയ കുപ്പിയിലാണ് ഇവ വിപണനം ചെയ്യപ്പെടുന്നത്.

ഇത് നാവിലേക്ക് സ്പ്രേ ചെയ്യുമ്പോൾ ഒരു തരം മയക്കമുണ്ടാകുന്നു.
കഴിഞ്ഞ ദിവസം ബംബ്രാണയിൽ ഒരു കടക്കാരനും നാട്ടുകാരും തമ്മിൽ നടന്ന വാക്കേറ്റത്തെത്തുടർന്ന് നാട്ടുകാർ ഈ കടയിൽ നിന്നും ഇത്തരം സ്പ്രേകൾ പിടികൂടിയതായി പറയപ്പെടുന്നു.

ഇയാൾ കുറച്ച് ദിവസങ്ങളിലായി നിരവധി കുട്ടികൾക്ക് ഇത് നൽകി വരുന്നു. ഈ കടയിൽ വിദ്യാർഥികളുടെ തിരക്ക് സ്ഥിരമായതിനെത്തുടർന്ന് നാട്ടുകാരിൽ ചിലരിൽ സംശയം ഉടലെടുത്തിരുന്നു എന്നാണ് അറിയുന്നത്.
മിട്ടായി, സ്റ്റിക്കർ തുടങ്ങിയ രൂപങ്ങളിൽ വന്നിരുന്ന ലഹരി  അടങ്ങിയ ഉൽപന്നങ്ങൾക്കെതിരെ പോലീസ് ശക്തമായ നിപടികൾ സ്വീകരിച്ചു വരുന്നതിനിടെ ലഹരി മാഫിയ പുതിയ രീതികളുമായി സജീവമാകുന്നതായി നാട്ടുകാർ സംശയിക്കുന്നു.

Intoxicating spray selling from shops near school Kumbla, Kasaragod, Kerala, news.