ശക്തി നഗർ -മുണ്ടോട് റോഡിന് നാട്ടുകാരുടെ പരാതിയിൽ പച്ചക്കൊടി


ബദിയടുക്ക: ഒക്ടോബര്‍ 26.2018. നെല്ലിക്കട്ട ശക്തി നഗർ മുണ്ടോട് റോഡിന്റെ ദുരിതത്തിന് പഞ്ചായത്ത് വകുപ്പു മന്ത്രിക്ക് നാട്ടുകാർ നൽകിയ പരാതിയിൽ പച്ചകൊടി കാട്ടി. ബദിയടുക്ക പഞ്ചായത്തിലെ 15ാം വാർഡിൽ പെടുന്ന റോഡാണ് പതിറ്റാണ്ടുകളായി ടാറിംഗ് നടത്താന്‍ ജനങ്ങൾ മുറവിളി കൂട്ടുന്നത്. ഇത് പത്രങ്ങള്‍ വാർത്തയാക്കിരുന്നു. പത്ര കട്ടിംഗ് വെച്ച് നാട്ടുകാർ ഒപ്പ്‌ ശേഖരണം നടത്തി പഞ്ചായത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസറഗോഡ് പഞ്ചായത്ത് ഡയറക്ടറോട് ആവശ്യപെട്ടു. 

ഭാവി പദ്ധതിയിൽ ഉൾപെടുത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുമെന്ന് ഡയർക്ടർ ഓഫിസിൽ നിന്നും അറിയിച്ചു. 50 വർഷത്തിലേറെ പഴക്കമുണ്ട് ഈ റോഡിന്. 1000 മീറ്ററാണ് മണ്ണിട്ട റോഡുള്ളത്. ഇതിൽ 200 മീറ്റർ മാത്രം ടാറിംഗ് നേരത്തെ നടത്തിയത്. ബാക്കി ഭാഗം ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിലും വാർഡ് തലത്തിൽ നടക്കുന്ന ഗ്രാമസഭകളിലും പ്രശ്നങ്ങള്‍ ഉന്നയിച്ചങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. 

സംഭവം വാർത്തയായതോടെ മന്ത്രിക്ക് നിവേദനം നൽകാൻ നാട്ടുകാർ രംഗത്ത് വന്നത്. പ്രദേശത്ത് 60 ഓളം കുടുംബങ്ങൾ താമസിച്ച് വരുന്നു. ഉൾപ്രദേശമായതിനാൽ വാഹന സഞ്ചാരം കുറവാണ്. കർഷകരുടെ വിളയും, വീട്ട് ആവശ്യ സാധനങ്ങൾ കൊണ്ട് വരാന്‍ ടാക്സികളെ ആശ്രയിക്കണം. എന്നാൽ മഴക്കാലത്ത് റോഡ് ചളിക്കുളമാകുന്നതിനാൽ വാഹനങ്ങൾക്ക് കടന്ന് വരാൻ കഴിയുന്നില്ല. മന്ത്രി ഓഫീസ് ഇടപെട്ടതോടെ അടുത്ത മഴക്ക് മുമ്പ് റോഡ് ഗതാഗത യോഗ്യമാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ.

Badiyadukka, Kasaragod, Kerala, news, skyler-ad, Natives, Road, Complaint, Intervention of Panchayath minister; Solve for Nellikkatta road damage.