രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു


മുംബൈ: ഒക്ടോബര്‍ 11.2018. വ്യാഴാഴ്ച രൂപാ മൂല്യം ഡോളറിനെതിരെ 74.48 രൂപ എന്ന നിലയിലേക്ക് താണു. ഡോളറിനെതിരെ 10 പൈസ കുറഞ്ഞ് 74.30 എന്ന നിലയിലാണ് ഇന്ന് വിപണനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 74.20 എന്ന നിലയിലാണ് വ്യാപാരം നിർത്തിയത്. ഓ​ഹ​രി വി​പ​ണി​യി​ലും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. സെ​ന്‍​സെ​ക്സ് 1,000 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു. ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്റ്റി​യി​ല്‍ 300 പോ​യി​ന്‍റി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​തി​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഡോ​ള​ര്‍ ശ​ക്തി​പ്രാ​പി​ച്ച​തു​മാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​വാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഡോ​ള​ര്‍ കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


Indian rupee hits fresh record low of 74.48/USD, Mumbai, news, ദേശീയം, Indian rupee.