നവംബർ ഒന്നു മുതൽ അനിശ്ചിതകാല ബസ് സമരം


തൃശൂർ: ഒക്ടോബര്‍ 06.2018. ഡീസൽ വില വൻതോതിൽ  വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ്  ഉടമകൾ സമരം പ്രഖ്യാപിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. 

മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതിന് പുറമേ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും കോ-ഓഡിനേഷന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സമരമെന്നതിന് ഉപരിയായി ഇന്ധനവില വര്‍ധിച്ച അവസരത്തില്‍ ബസുകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ബസുടമകള്‍ അറിയിച്ചു. ഡീസല്‍ വിലയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു.

Kerala, news, Bus strike, Indefinite strike of private buses from November 1st.