ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസം വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: ഒക്ടോബർ 02 .2018 .  ഒക്ടോബര്‍ ആറിന് അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസം വരെ കടലില്‍ പോകരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദം രൂപപ്പെട്ട് ഏഴ്, എട്ട് തീയതികളില്‍ അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തെത്തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.IMD warn for fishermen do not go in sea, Kerala, news, Fishermen.